കട്ടിപ്പാറ :  കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ
വനമേഖലയിൽ നിന്ന് ഭക്ഷണം തേടി കർഷകരുടെ കൃഷിയിടങ്ങളിലക്ക് കാട്ടുപന്നികൾ കൂട്ടതോടെ വന്ന് കൊണ്ടിരിക്കുകയാണ്.

 കർഷകരുടെ ഇടവിള കൃഷികളായ കപ്പ. ചേന.വാഴ. പച്ചക്കറി തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിച്ച കൊണ്ടിരിക്കുന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അനേകം വാർഡുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ചെറുകിട കർഷകർ വിവിധ ബാങ്ക് കളിൽ നിന്ന് വായ്പ വാങ്ങിയാണ് ഇടവിള കൃഷികൾ ചെയ്യുന്നത്. വായ്പ വാങ്ങിയ ലോൺ തിരിച്ച് നൽകാൻ കർഷകർക്ക് സാധിക്കുന്നില്ല. കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നത്‌കൊണ്ട് ഒട്ടേറെ കർഷകർ ഇടവിള കൃഷികൾ ഉപേക്ഷിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ എം. പാനൽ ഷൂട്ടർന്മാരെയും വേട്ട നായ്ക്കളെയും ഉപയോഗിച്ച് കാടുകളിലും പൊന്ത കാടുകളിലും ഒളിച്ചിരിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നടപടി സ്വികരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയോഗം ആവശ്യപ്പെട്ടു.

 യോഗത്തിൽ കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. 

ഷാൻ കട്ടിപ്പാറ . രാജു ജോൺ. സലിം പുല്ലടി.എൻ. പി. കുഞ്ഞാലി കുട്ടി. സെബാസ്റ്റ്യൻ ഏറത്ത്. ജോസ് പയ്യ പേൽ. റജി മണിമല. തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم