തിരുവമ്പാടി: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മാതൃക തീർത്ത് തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ.
അപൂർവ്വ രോഗമായ എസ്.എം.എ (SMA - Spinal Muscular Atrophy) ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി സിസ്റ്റർ മരിയയുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച 'ഐസ്ക്രീം ചലഞ്ച്' നാടിന് മാതൃകയാകുന്നു.
മനുഷ്യത്വത്തിന്റെ തണുപ്പേകുന്ന ഈ ഉദ്യമത്തിൽ ഐസ്ക്രീം വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ ലാഭവും ചികിത്സാ ഫണ്ടിലേക്ക് നൽകാനാണ് കുട്ടികളുടെ തീരുമാനം.
ഐസ്ക്രീമിന് പുറമെ മനോഹരമായ ഫോട്ടോകളും, പ്രകൃതി സ്നേഹം വിളിച്ചോതുന്ന വിവിധതരം ചെടികളുടെ വിൽപ്പനയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
കൊച്ചുകൂട്ടുകാരുടെ ഈ സത്പ്രവൃത്തിയെ പിന്തുണച്ച് നിരവധി പേരാണ് ദിവസേന സ്റ്റാളിലേക്ക് എത്തുന്നത്.
നാടിന്റെ നാനാഭാഗത്തുനിന്നും പ്രമുഖർ സ്റ്റാൾ സന്ദർശിച്ച് കുട്ടികൾക്ക് ഐസ്ക്രീമും ചെടികളും വാങ്ങി പൂർണ്ണ പിന്തുണ അറിയിച്ചു.
മുക്കം എ.ഇ.ഒ ദീപ്തി ടി., ഇൻഫന്റ് ജീസസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സലോമി,
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വിപിൻ , പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സുരേഷ് ബാബു , തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി സ്റ്റാൾ സന്ദർശിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

إرسال تعليق