പുതുപ്പാടി:
കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം എസ്എംഎ ബാധിച്ച ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ മൂന്ന് കുരുന്നുകൾക്ക് ഫണ്ട് സമാഹരണവുമായി പുതുപ്പാടി മേഖല പാട്ടു വണ്ടി സംഘടിപ്പിച്ചു.

ഇന്ന് രാവിലെ മൈക്കാവിൽ വെച്ച് KSHGOA പുതുപ്പാടി മേഖല പ്രസിഡന്റ് അൻവർ KLS ഫ്ലാഗ് ഓഫ് നിർവഹിച്ച പാട്ടു വണ്ടി കോടഞ്ചേരി കട്ടിപ്പാറ പുതുപ്പാടി പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ഈങ്ങാപ്പുഴയിൽ സമാപിച്ചു,

സമാപന പരിപാടി ജില്ലാ ട്രഷറർ ബാബുരാജ് ഉദ്ഘാടനം ചെയ്തു, താമരശ്ശേരി മേഖലാ പ്രസിഡണ്ട് Ok സുലൈമാൻ, സെക്രട്ടറി ബഷീർ ഗ്രാൻഡ് തുടങ്ങിയവർ സംസാരിച്ചു, വൈസ് പ്രസിഡണ്ട് ഇബ്രാഹിം നന്ദി പറഞ്ഞു

ബിജു കൊയിലാണ്ടി ( കോമഡി സ്റ്റാർ ), രഘുനാഥ് കുട്ടൻ, ശരത്, ഷൈജി ഗോപി, അമീൻ മജീദ് തുടങ്ങിയവർ പാട്ടു വണ്ടിയിൽ സംഗീതവിരുന്നിന് നേതൃത്വം നൽകി

അബ്ദുറഹ്മാൻ സി പി, മുസ്തഫ മുബാറക്ക്, സിപി റിയാസ്, റഷീദ് കോയാസ്, ഷമീർ KSS, സതീഷ് ചെറുത് ലൈക്ക, ജമാൽ കാക്കവയൽ, സിപി മലർവാടി,ഫിയാസ് മർഹബ, പൊന്നുട്ടൻ,Nk മൈകാവ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു,

Post a Comment

أحدث أقدم