താമരശ്ശേരി: ചുരം ഒന്നാം വളവിനും ചിപ്പിലിത്തോടിനും ഇടയിലാണ് അപകടം.
വൈകുന്നേരം 5:30 ഓടെ ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേയ്ക്ക് വരികയായിരുന്ന  കാറാണ് ഒന്നാം വളവിനും ചിപ്പിലിത്തോടിനും ഇടയിലായി നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് സംരക്ഷണ ഭിത്തിയിൽ കയറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നത്. 

 അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ്‌ ഭാഗികമായി തകർന്നിട്ടുണ്ട്.  

അടിവാരത്ത് നിന്നും  പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കം ചെയ്തു.

Post a Comment

Previous Post Next Post