കോടഞ്ചേരി : നാളികേരത്തിനും, റബ്ബറിനും മറ്റു വാണിജ്യ വിളകൾക്കും തറവില വർധിപ്പിച് വിളകൾ സംഭരിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കിസാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കാർഷികവിളകളുടെ വിലത്തകർച്ചയും രോഗം മൂലവും പ്രതിസന്ധിയിലായ കർഷകർക്ക് ബാങ്കുകൾ ജപ്തി നോട്ടീസ് അയക്കുന്ന നടപടി അവസാനിപ്പിച്ച് സർക്കാർ
ലോക്ക് ഡൗൺ പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കാത്ത സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.
കർഷകരോടും തൊഴിലാളികളോടും വ്യാപാരികൾക്കെതിരെ സർക്കാർ യുദ്ധപ്രഖ്യാപനം നടത്തുന്നതിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. ഓൺലൈൻ യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല ഉദ്ഘാടനം ചെയ്തു.
കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു മനയിൽ അധ്യക്ഷതവഹിച്ചു. കിസാൻ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി നെടുമ്പള്ളി, കെ എം പൗലോസ്, വിൻസന്റ് വടക്കേ മുറിയിൽ, ജോസ് പെരുമ്പള്ളി,ടോമി ഇല്ലിമൂട്ടിൽ, ബാബു പട്ടരാട്, ജിജി എലി വാലുങ്കൽ, ജെയിംസ് കിഴക്കുംകര, ജോസ് നീർവേലി, ജോസഫ് ആലവേലി, ലൈജു അരീപ്പറമ്പിൽ, വിൽസൺ തറപ്പിൽ, ബേബി കോട്ടപ്പള്ളി എന്നിവർ ഓൺലൈൻ യോഗത്തിൽ പ്രസംഗിച്ചു.

Post a Comment