തിരുവമ്പാടി:
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ പാലക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങ് സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജിബിൻ പി ജെ, സിപിഐ(എം )പാലക്കടവ് ബ്രാഞ്ച് സെക്രട്ടറി തങ്കപ്പൻ കോമ്പാറ, അജയ് പി എം, ജിഷ്ണു രാജ് എന്നിവർ സംസാരിച്ചു. അശ്വൽ പി എസ്, സോന എലിസബത്ത് സാജി, സ്നേഹ ബിജോയ്,സ്നേഹ പരമേശ്വരൻ ,
നിത്യ ഇ കെ , അശ്വനി വി എസ്, അനന്തു കെ, അശ്വിൻ ടി എസ് എന്നിവർക്ക് മൊമ്മൻ്റൊ നൽകി ആദരിച്ചു.

Post a Comment