ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍ നിന്ന് രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് വരുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്നും കത്തിലുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ കര്‍ശനമാക്കി.

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കുന്ന ഘട്ടത്തിലാണ് ബോംബ് ഭീഷണി. കത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെല്ലിന് ഡല്‍ഹി പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post