തിരുവമ്പാടി:
കെ ടി ഡി സി എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു. പുല്ലൂരാംപാറ യൂണിറ്റ് കമ്മിറ്റി  എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു.

 സംസ്ഥാന യുവജന കമ്മീഷൻ അംഗം എസ്. കെ. സജീഷ് ഉപഹാര സമർപ്പണം നടത്തി. 
യൂണിറ്റ് സെക്രട്ടറി കെ. രമേശ് ബാബു സ്വാഗതവും യൂണിറ്റ് ഓഫീസർ ബിനോയ്‌  ജോർജ് അധ്യക്ഷനുമായിരുന്നു. 
പുല്ലൂരാംപാറ എൽ.സി. സെക്രട്ടറി.  പുരുഷോത്തമൻ
 നാലാം വാർഡ് മെമ്പർ  കെ. ഡി.ആന്റണി
 ചെത്തുതൊഴിലാളി യൂണിയൻ സീനിയർ വൈസ് പ്രസിഡന്റ്  കെ.ആർ. ഷാജി കെ ടി ഡി സി എംപ്ലോയീസ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി  സനിൽ  കുമാർ പി. പി എന്നിവർ ആശംസകൾ അർപ്പിച്ചു. 

കുമാരി റിയ റോസ് സിറിയക്,  കുമാരി അൽഡീന മരിയ ബിജു എന്നിവർ യൂണിയന്റെ സ്നേഹ സമ്മാനം ഏറ്റുവാങ്ങി. യൂണിയൻ ട്രഷറർ വിമൽ മധു നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post