തിരുവനന്തപുരം: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ രാത്രികര്‍ഫ്യൂ സംസ്ഥാനത്ത് തുടരും.

ഞായറാഴ്ച ലോക്ഡൗണും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
ചൊവ്വാഴ്ച വീണ്ടും യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും. കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി പഞ്ചായത്തുകളില്‍ നിന്ന് ശേഖരിക്കും. പഞ്ചായത്തിനൊപ്പം വില്ലേജും വിവരം ശേഖരിച്ച് നല്‍കണം. മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപെട്ടതായി മുഖ്യമന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post