തിരുവമ്പാടി:
വാക്സിൻ നിഷേധം, തൊഴിലില്ലായ്മ,പെട്രോൾ ഡീസൽ വില വർദ്ധനവ് തുടങ്ങി കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 6 മുതൽ 10 വരെ ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടെലഫോൺ എക്സേഞ്ചിന് മുന്നിൽ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാമ്പിഴഞ്ഞപാറ മുതൽ തിരുവമ്പാടി വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
കർഷക സംഘം ഏരിയ ജോ. സെക്രട്ടറി സി. ഗണേഷ് ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി ജിബിൻ പി ജെ പ്രസിഡന്റ് അജയ് ഫ്രാൻസി, നിസാർ സി എം,മെവിൻ പി സി, ജിനീഷ്, അർഷാദ്, മോബിൻ, സജി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment