നീറ്റ് യു.ജി പരീക്ഷ ഈ മാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയത്.
സി ബി എസ് ഇ ഇംപ്രൂവമെൻ്റ് പരീക്ഷ ഈ മാസം 15 വരെയാണ് നടക്കുന്നത്. ഇതിനിടയിൽ നീറ്റ് യു.ജി പരീക്ഷ പരീക്ഷ നടത്തരുതെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഒരു സംഘം വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങളും പരീക്ഷകൾ മാറ്റാനുള്ള കാരണങ്ങളും അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 12ന് തന്നെ നീറ്റ് പരീക്ഷകൾ നടക്കുമെന്നും കോടതി വ്യക്തമാക്കി.
Post a Comment