താമരശ്ശേരി :
അണ്ണാമലൈ സർവകലാശാലയിൽ നിന്നും മന:ശാസ്ത്രത്തിൽ ഫാസിൽ താമരശ്ശേരി ഡോക്ടറേറ്റ് നേടി. ഡോ: എസ് വി ഷണ്മുഖ ദാസിനു കീഴിൽ 'കൗമാരക്കാരുടെ സ്വഭാവ വൈവിധ്യ വൽക്കരണത്തിൽ പോസിറ്റീവ് റീ ഇൻഫോഴ്‌സ്മെന്റ് തെറാപ്പിയുടെ  സ്വാധീനം' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ്.

രാരോത്ത് ഗവൺമെന്റ് ഹൈസ്കൂൾ മുൻ അദ്ധ്യാപകനായ ഫാസിൽ കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ നേഴ്സിംഗ് കോളേജിൽ അസി: ലെക്ച്ചററായും മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി വിഭാഗത്തിൽ അസി: പ്രൊഫസ്സറായും സേവനം ചെയ്തിട്ടുണ്ട്.

ബഹ്‌റൈൻ പോലീസിലെ സേവന കാലയളവിൽ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ഇന്ത്യൻ അംബാസിഡറിൽ നിന്ന് കരസ്ഥമാക്കിയ അദ്ദേഹം നിലവിൽ അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റിയിൽ ജോലി ചെയ്തു വരുന്നു.

ഹുസൈൻ കുട്ടി റംല ദമ്പതികളുടെ മകനാണ്. ഭാര്യ ആനിയ, മകൾ ഫസ്‌ലിൻ, സഹോദരൻ ഫൈസൽ പികെ.

Post a Comment

Previous Post Next Post