താമരശ്ശേരി :
എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് പി.ഉല്ലാസ് കുമാർ അധ്യക്ഷത വഹിച്ചു.
മുസ്തഫ (ഐ എൻ എൽ ) എം എം സലിം (എൻസിപി) എന്നിവർ സംസാരിച്ചു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ടി കെ അരവിന്ദാക്ഷൻ സ്വാഗതവും സന്ദീവ് മാടത്തിൽ നന്ദിയും പ്രകാശിപ്പിച്ചു.
ഗ്രാമ ബ്ലോക്ക് ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികൾ പരിപാടിയിൽ സംബന്ധിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിനായി സി മൊയ്തീൻകുട്ടി ഹാജി ചെയർമാനും ടി കെ അരവിന്ദാക്ഷൻ ജനറൽ കൺവീനറും പിസി അബ്ദുൽ അസീസ് ട്രഷററുമായ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു

Post a Comment