തിരുവമ്പാടി:
തിരുവമ്പാടിയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ്
എ കെ മുഹമ്മദിൻ്റെ രാജിയോടെ ആരംഭിച്ച പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.
കഴിഞ്ഞ ദിവസമാണ് ദേശീയ കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന തിരുവമ്പാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഐ(എം)ൽ ചേർന്നത് .


തുടർന്ന് ജമീഷ് ഇളം തുരുത്തിയിൽ, വെൽഫെയർ പാർട്ടിയുടെ നേതാവായിരുന്ന
 രാജു പുന്നയ്ക്കൽ, മുൻ പഞ്ചായത്ത് അംഗം ഷംസുദ്ദീൻ പള്ളിവിള, കെ ടി സെബാസ്റ്റ്യൻ, സജീ വലിയാത്ത്, മിനി വലിയത്ത് തുടങ്ങിയവർ സിപിഐ(എം)ൽ ചേർന്നിരുന്നു. ഇപ്പോൾ പാമ്പിഴഞ്ഞപാറയിലെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും  സജീവ പ്രവർത്തകരായ അബ്ദു പി കെ, ഷെഹീർ മുണ്ടക്കോടൻ, അനസ് മങ്ങാട്ടിൽ, സലീം തയ്യിൽ, ഹാരീസ് തോട്ടുംകുടി എന്നിവർ സിപിഐ(എം)ൽ ചേർന്നിരിക്കുകയാണ്.

 ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ  പതാക കൈമാറി. ഏരിയ കമ്മിറ്റി അംഗം സി എൻ പുരുഷോത്തമൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു, സുനിൽ ഖാൻ,സജി ഫിലിപ്പ്,ശിവദാസൻ,ജിബിൻ പിജെ,
അസ്‌ലം,മുഹമ്മദലി, റാഷിദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post