കോടഞ്ചേരി:
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടം ഔദ്യോഗിക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിവേദനം കൈമാറി.
പ്രദേശത്ത് ആവശ്യമായ ടൂറിസം ഫെസിലിറ്റേഷൻ സെൻറർ സ്ഥാപിച്ചും, ടൂറിസ്റ്റുകളെ നിയന്ത്രിക്കാൻ ആവശ്യമായ ലൈഫ് ഗാർഡുകളെ നിയോഗിച്ചും
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള നിവേദനമാണ് തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫിന്റെ സാന്നിധ്യത്തിൽ കൈമാറിയത്.
Post a Comment