തിരുവമ്പാടി:
യുപിയിൽ കർഷക സമരത്തിന് ഇടയിലേക്ക് വാഹനം കയറ്റി കർഷകരെ കൂട്ട കൊലചെയ്ത ബിജെപിക്കെതിരെ തിരുവമ്പാടിയിൽ കർഷക സംഘവും, കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി പ്രതിഷേധിച്ചു.
അഖിലേന്ത്യ കിസാൻ മോർച്ചയുടെ ഫിനാൻസ് സെക്രട്ടറി കൃഷ്ണ പ്രസാദിനെ കൈയേറ്റംചെയ്ത നടപടിയിലും പ്രതിഷേധമിരമ്പി.
കർഷക സംഘം ഏരിയാ സെക്രട്ടറി സി എൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
സി ഗണേഷ് ബാബു, എ കെ മുഹമ്മദ്, സജി ഫിലിപ്പ്,ജമീഷ്, ശിവദാസൻ എന്നിവർ സംസാരിച്ചു.
മുഹമ്മദ് കാളിയത്ത്, ജിബിൻ പി ജെ, സെയ്ത് മുഹമ്മദ്, മുസ്തഫ, റിയാസ്,ശശി ചൂരപ്ര, റംഷാദ്,എന്നിവർ നേതൃത്വം നൽകി.
Post a Comment