താമരശ്ശേരി:
താമരശ്ശേരി-മുക്കം റോഡിൽ വെഴുപ്പൂർ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 8 മണിയോടു കൂടിയാണ് അപകടം.
മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന മലപ്പുറം കോട്ടപ്പടി സ്വദേശികൾ സഞ്ചരിച്ച KL 10 BF 4482 ഇന്നോവ കാറും, എടവണ്ണപ്പാറയിൽ നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന KL 10 AS 1656 മിനി ടൂറിസ്റ്റ് ബസ്സുമാണ് കുട്ടിയിടിച്ചത്.
കാർ യാത്രക്കാരായ ആറു പേർ അടങ്ങുന്ന സംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു.
ജസീൽ, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്.
ബസ്സിലെ യാത്രക്കാരായ എടവണ്ണപ്പാറ സ്വദേശികളായ സക്കീന (48), മുഹസിന (28), ആരിഫ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ബസ്സിൽ 15 ഓളം പേർ ഉണ്ടായിരുന്നു.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق