കോടഞ്ചേരി:
ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ ബിജെപി നേതാക്കൾ കാറിടിച്ചു കൊലപ്പെടുത്തിയ കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കര്‍ഷകരെ കൊല ചെയ്യാന്‍ കേന്ദ്ര മന്ത്രിയും മകനും ഗുണ്ടകളുടെ പണിയെടുക്കുകയാണെന്നും,പ്രിയങ്കാ ഗാന്ധിയെ വീട്ടുതടങ്കലിലാക്കുകയും, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിമാനത്താവളത്തില്‍ തടയുകയും ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി കാപ്പാട്മല അഭിപ്രായപ്പെട്ടു.
കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും, കര്‍ഷകരെയും അവരുടെ സമരത്തെയും കോണ്‍ഗ്രസ് നെഞ്ചോടു ചേര്‍ക്കുമെന്നും യോഗം നിയന്ത്രിച്ചുകൊണ്ട് യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് പറഞ്ഞു.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ചിന്ന അശോകൻ, ജോസഫ് ആലവേലിയിൽ, അന്നക്കുട്ടി ദേവസ്യ, ടോമി ഇല്ലിമൂട്ടിൽ, സാബു മനയിൽ,ബാബു പട്ടരാട്ട്, ലൈജു അരീപ്പറമ്പിൽ, ആൽബിൻ ഊന്നുകൽ,ഫ്രാൻസിസ് മുണ്ടാട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment