കോടഞ്ചേരി :
കോടഞ്ചേരി ടൗണിലെ തുഷാര ബാറില്‍ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് അസി. എക്സൈസ് കമ്മീഷ്ണര്‍ സുഗുണന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
രഹസ്യ മുറിയില്‍ ഒളിപ്പിച്ചുവെച്ച ഒരു ലിറ്ററിന്റെ 917 കുപ്പികളും 30 ലിറ്ററിന്റെ 5 കന്നാസുകളുമാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത എക്സൈസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാറിന്റെ മാനേജര്‍ കോടഞ്ചേരി പൂളവള്ളി ഉഷ സദനത്തില്‍ സുരേന്ദ്രന്‍, ജീവനക്കാരനായ പാലക്കാട് ചിറ്റൂര്‍ കുഴിതുണ്ടത്തില്‍ കെ എസ് സജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ ബൈര്‍ ലൈസന്‍സി കോടഞ്ചേരി അടക്കപ്പാറ റോസ്ലിന്‍ മാത്യു വിദേശത്താണ്. രണ്ടാം പ്രതിയായ ബാര്‍ ജനറല്‍ മാനേജര്‍ കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ജെറി മാത്യൂവിനെ പിടികൂടാനായിട്ടില്ല.
ബാര്‍ താല്‍ക്കാലികമായി അടച്ചു പൂട്ടി.
പിടിയിലായ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു.
താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് കുമാറിനാണ് അന്വേഷണ ചുമതല.
പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജമദ്യം എത്തിച്ചു കൊടുത്തതെന്നാണ് സൂചനയെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ ജയപാലന്‍ പറഞ്ഞു.
കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് സൂചന. ഇതു സംബന്ധിക്കും അന്വേഷിക്കും. ബാറിനെതിരെ എക്സൈസ് കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആലോചനയിലുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.
Post a Comment