തിരുവമ്പാടി:
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

കഴിഞ്ഞ എസ് എസ് എൽ സി ബാച്ചിലെ ഫുൾ എ പ്ലസ് നേടിയ എൺപത്തിയേഴ് പ്രതിഭകളുടെ സംഗമം മികച്ച അനുഭവമായി. 

സ്കൂൾ മാനേജർ ഫാ. തോമസ് പൊരിയത്ത് അധ്യക്ഷത വഹിച്ച സംഗമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

 പ്രതിഭകൾക്കു ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ആൻറണി കെ.ജെ,
ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ, യു.പി സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി ടി എ പ്രസിഡൻറ് ജോസ്കുട്ടി നീണ്ടുകുന്നേൽ, അജു എമ്മാനുവൽ, ബീന പോൾ, ബെന്നി എം.ജെ, സഫ്ന ഷെറിൻ, ജെസ് വിൻ ജോജു തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post