തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിലെ പൂർവാധ്യാപകർ സ്കൂളിൽ നടന്ന പൂർവാധ്യാപക സംഗമത്തിൽ പങ്കെടുത്ത് വിദ്യാലയ നവീകരണത്തിന് പിന്തുണ നൽകി.
1979 ൽ സ്ഥാപിതമായ സ്കൂളിലെ ആദ്യ പൂർവാധ്യാപക സംഗമത്തിൽ തുടക്കം മുതലുള്ള അധ്യാപകർ പങ്കെടുത്തു.
കോവിഡിനു ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മുഴുവൻ ക്ലാസ് മുറികളും വരാന്തയും അടുക്കളയുമൊക്കെ ടൈൽസിടുകയും പെയിന്റിംഗ് നടത്തി ചിത്രങ്ങൾ വർച്ച് ക്ലാസ് മുറികൾ ആകർഷകമാക്കുകയും ചെയ്തിരുന്നു.
പൂർവ അധ്യാപക സംഗമം സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ്മാസ്റ്റർ ടി ജെ ജോസ് തരണിയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പൂർവ അധ്യാപകരായ എം ജെ ജെയിംസ്, സി ജെ വർഗീസ്, എം ജെ ജോസഫ് , പി ഡി സെബാസ്റ്റ്യൻ , എം ജെ അഗസ്റ്റിൻ, അബ്ദുൾ സലാം, തോമസ് മൈക്കിൾ ,എം ജി ഫിലോമിന , വിഡി ലിസമ്മ, റോസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ , സ്റ്റാഫ് സെക്രട്ടറി ആലിസ് വി തോമസ്, സ്കൂൾ ലീഡർ ദിവിജ അൽഫോൻസ ഹെന എന്നിവർ പ്രസംഗിച്ചു.
പൂർവാധ്യാപകരായ സിസ്റ്റർ റോസിറ്റ, ബെന്നി എം ജെ , കുര്യാക്കോസ് പി എം, എത്സമ്മ എംസി, മോളി കെ എ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ നവീകരണ ഫണ്ടിലേക്ക് പൂർവാധ്യാപകർ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രഥമ ഹെഡ്മാസ്റ്റർ ജോസ് തരണിയിൽ ,പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയ്ക്ക് കൈമാറി.
Post a Comment