തിരുവമ്പാടി :
ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് 2020-21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.
പ്രശസ്ത പിന്നണി ഗായിക കുമാരി നിയ ചാർലി, വിവിധ ഓൺലൈൻ മത്സരങ്ങളിൽ മികവു പ്രകടിപ്പിച്ച കുമാരി ബിലീന ആൻ ബെന്നി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നിരവധി വിദ്യാർത്ഥികൾക്ക് LSS -USS അവാർഡു തുകകൾ ലഭ്യമാക്കുന്നതിന് മുഖ്യപങ്കുവഹിച്ച തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിനെ
ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ജമീഷ് ഇളംതുരുത്തിൽ ആദരിച്ചു.
ഫാദർ ജോസ് ഓലിയക്കാട്ടിൽ, മദർ പവിത്ര റോസ്, സിസ്റ്റർ സലോമി, ജിനു പി വി,കുമാരി അലിറ്റ് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Post a Comment