തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂൾ വിളയിച്ച ചേനയുടെ വിളവെടുപ്പ് നടത്തി.
സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും പച്ചക്കറികളുമൊക്കെ വിളയിച്ച സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് ചേനക്കൃഷി നടത്തിയത്.
വിളവെടുത്ത ചേന ഉച്ച ഭക്ഷണ പാചകത്തിനായി ഉപയോഗപ്പെടുത്തി വരുന്നു.
വിളവെടുപ്പിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുകളത്തൂർ നിർവഹിച്ചു.
ചടങ്ങിൽ പിടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ജെസ്റ്റിൻ പോൾ സിസ്റ്റർ ഷൈനി മാത്യു, ആലിസ് വി തോമസ്, എൻ ജെ ദീപ, ജുമാന ഹസീൻ , വിദ്യാർഥികളായ ആൽഡ്രിൻ ജോൺ , ജിഷ്ന ഷാജി എന്നിവർ പങ്കെടുത്തു.
Post a Comment