റിയാദ്:
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപന ഭീഷണിയെ തുടര്‍ന്ന് മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്ക് കൂടി സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി.
ഇതോടെ വിലക്കേര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി.
മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Post a Comment