പുതുപ്പാടി :
പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ മുജീബ് എ മുഖ്യപ്രഭാഷണം നടത്തി.
പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് മധുരം നൽകി സ്വീകരിച്ചു.
വാർഡ് മെമ്പർ ഉഷ വിനോദ്, എസ്. എം. സി. ചെയർമാൻ ഓതയോത്ത് അഷ്‌റഫ്,നസീം ബാനു, ജിസ്മോൻ ചെറിയാൻ, രൂപേഷ് ടി, ശ്രീജ. പി, ബിനുകുമാർ,സജി ജോൺ എന്നിവർ സംസാരിച്ചു.
എൻ. എസ്. എസ്. പ്രോഗാം ഓഫീസർ മനോജ് കെ എസ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ആർ. കെ. ഷാഫി നന്ദിയും പറഞ്ഞു.
Post a Comment