കോഴിക്കോട്:
കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വർഷത്തോളമായി നടന്നുവന്ന സമരത്തിന്റെ വിജയമായി, പ്രധാനമന്ത്രി മൂന്ന് കരി നിയമങ്ങളും പിൻവലിക്കാമെന്ന് പ്രഖ്യാപിച്ച്, രാജ്യത്തെ കർഷകരോട് മാപ്പപേക്ഷിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് സംയുക്ത കർഷക സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
സിറ്റി കൺവീനർ കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ മുതലക്കുളത്ത് നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം LIC കോർണറിൽ സമാപിച്ചു.
കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച സമാപനസമ്മേളനം മുൻ മേയറും, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവുമായ എം എം പത്മാവതി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെ സുരേഷ് കുമാർ (cpim), ഇ.കെ വർഗീസ് മാസ്റ്റർ(cpi ), യാസിർ കക്കോടി (ncp), പി ടി ആസാദ് (LJD), ടി വി വിജയൻ(cpiml), പി വി മാധവൻ, ജെയ്സൺ കുന്നക്കാട്ട്, ആഷിക് വിശ്വനാഥൻ, ജിജിൻ കുമാർ എന്നിവർ പ്രസംഗിച്ചു.
Post a Comment