കൂടരഞ്ഞി: എസ്.എസ്.എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം നേടിയ ഷഫീക് നീലിയാനിക്കൽ,കെ പ്രമോദ് അനുസ്മരണ കവിത പുരസ്ക്കാരം നേടിയ തസ്‌ലീം കൂടരഞ്ഞി എന്നിവരെ മുസ്ലിം ലീഗ് പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിണ്ടന്റ് സി കെ കാസിം പരിപാടി ഉദ്ഘാടനം ചെയ്യ്തു. വാർഡ് മെമ്പർ വി എ നസീർ മുഖ്യ പ്രഭാഷണം നടത്തി. '
മുസ്ലിം ലീഗ് പതിമുന്നാം വാർഡ് പ്രസിഡന്റ് കരീം ഇല്ലിക്കൽ അദ്ധ്യക്ഷനായി യൂത്ത്ലീഗ് മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷിയാസ് ഇല്ലിക്കൽ, ഷംസീർ നൈനുകുന്നേൽ മുജീബ് കാട്ടിലക്കണ്ടി ,അലവി കൽപ്പൂർ എന്നിവർ പ്രസംഗിച്ചു

Post a Comment