കൂടരഞ്ഞി:
 സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരം പൂവാറൻതോട് ഗവ: എൽ. പി സ്കൂൾ പരിസരത്ത് വെച്ച് കർഷകർക്ക് സൗജന്യമായി പഞ്ചഗവ്യം വിതരണവും തിക്കോടി മണ്ണു പരിശോധന കേന്ദ്രത്തിന്റെ സഞ്ചരിക്കുന്ന മണ്ണു പരിശോധന യൂണിറ്റിന്റെ നേതൃത്വത്തിൽ മണ്ണു പരിശോധന ക്യാമ്പും നടത്തി. 

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജറീന റോയ് അദ്ധ്യക്ഷയായി

വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്ജ് , ബോബി ഷിബു ,സീന ബിജു ,  ഫാം ഇൻഫർമേഷൻ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടർ നിഷ പി. ടി, മണ്ണു പരിശോധന എ. ഡി. എ. സ്മിത, നന്ദിനി പി.കെ. കൃഷിഓഫീസർ മൊഹമ്മദ് പി.എം  മാർട്ടിൻ വടക്കേൽ  എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post