പുതുപ്പാടി:
പുതുപ്പാടി പഞ്ചായത്തിലെ മലയോര മേഘലയിൽ വളർത്ത് മൃഗങ്ങളെ കൊന്ന് തിന്നുന്ന വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുക, കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, വനാതിർത്തിയിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി താമരശ്ശേരി ഫോറസ്റ്റ് റൈഞ്ച് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
ജില്ല മുസ്ലീം ലീഗ് സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
കെ സി മുഹമ്മദ് ഹാജി അധ്യക്ഷം വഹിച്ചു.
വി കെ ഹുസൈൻകുട്ടി, സി എ മുഹമ്മദ്, ഷംസീർ പോത്താറ്റിൽ, ഒതയോത്ത് അഷ്റഫ്, എം പി അബ്ദുറഹിമാൻ, മുത്തു അബ്ദുൽ സലാം, കെ സി ശിഹാബ് , വി കെ താജു , ബുഷ്റ ഷാഫി ആയിശ ബീവി, ശംസു കുനിയിൽ, ഒ എം റംല, നജ്മുന്നിസ, അഷ്റഫ് പൂന്തോട്ടിൽ, വി കെ മൊയ്തു മുഠായി,ടി കെ ഇഖ്ബാൽ, ഷംനാദ് പുതുപ്പാടി, പഞ്ചിളി അബ്ദുള്ള,വി കെ ഷരീഫ്, സി പി മജീദ്, നവാസ്, ഷാഫി കണ്ണപ്പൻകുണ്ട്, ഷാഫി വളഞ്ഞപാറ സ്വാഗതവും പി.കെ മുഹമ്മദലി നന്ദിയും പറഞ്ഞു.

Post a Comment