പുതുപ്പാടി: പെയിന്റിംഗ് തൊഴിൽ മേഖലയിലേക്ക് കുത്തക പെയിന്റിംഗ് കമ്പനികളായ ഏഷ്യൻ, ബെർജർ, കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും, അസംഘടിത തൊഴിലാളി വിഭാഗമായ പെയിന്റിഗ് തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ അംഗികാരമുള്ള തൊഴിലാളി സംഘടയായ ഓൾ കേരള. പെയിന്റ്സ് വെൽഫെയർ അസോസിയേഷൻ കേരളത്തിൽ ശക്തമാകുകയാണെന്നും എ കെ പി ഡബ്ലിയു എ ജില്ലാ സെക്രട്ടറി . കെ സി ശ്യാം എ കെ പി ഡബ്ലിയു എ പുതുപ്പാടി പഞ്ചായത്ത് കൺവെൻഷൻ
ഈങ്ങാപ്പുഴ വൈഎംസിഎ ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവീനർ വി.കെ. കാദർ അധ്യക്ഷ്യം വഹിച്ചു.
താമരശ്ശേരി താലൂക്ക് പ്രസിഡണ്ട് രൂപേഷ് പൂനൂർ, സെക്രട്ടറി ഷിജു. പി.കെ റഫീഖ്. കെട്ടാരക്കോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
സെക്രട്ടറി ഹംസ അടിവാരം സ്വാഗതവും മൊയ്തീൻ മലപുറം നന്ദിയും പറഞ്ഞു. സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് വി.കെ കാദർ,
സെക്രട്ടറി ഹംസ അടിവാരം,
ഖജാഞ്ചി മൊയ്തീൻ മലപുറം, വൈ.പ്രസിഡ ണ്ടായി റഫീഖ് കൊട്ടാരക്കോത്ത് , ജോയിന്റ് സെക്രട്ടറിയായി ബാബു വെസ്റ്റ് പുതുപ്പാടിയേയും. കമ്മറ്റി അംഗങ്ങളായി സൗഫീർ കാക്കവയൽ, നാരായണൻ കരി കുളം, മുഹമ്മദ് കുഞ്ഞുകുളം, അസൈൻ കാക്കവയൽ, മുഹമ്മദ് എലോക്കര , നൗഫൽ ചെമ്മരപറ്റ എന്നിവരേയും തിരഞ്ഞെടുത്തു.
Post a Comment