കൂടുഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് കൂമ്പാറയിൽ ഉപതെരെഞ്ഞുപ്പിന്റെ ചിത്രം തെളിഞ്ഞു.

എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി സി.പി.എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റിയംഗവും  ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി അംഗവും,  ഡി വൈ എഫ് ഐ മേഖല പ്രസിഡന്റുമായ ആദർശ് ജോസഫ് മൽസരിക്കും.

ഇന്നു ചേർന്ന പഞ്ചായത്ത് എൽ.ഡി.എഫ്. യോഗം സി.പി.എം തീരുമാനത്തിന് അംഗീകാരം നൽകി.

യു.ഡി.എഫ്.
സ്ഥാനാർത്ഥിയായി സി.പി.എം. വിട്ട് കോൺഗ്രസിലെത്തിയ  സുനേഷ് ജോസഫിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ ഏഴിനാണ് തെരെഞ്ഞെടുപ്പ്.
ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
ഈ മാസം 19 വരെനാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

നിലവിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്.

വാർഡ് മെമ്പറായിരുന്ന ലിന്റോ ജോസഫ് എം.എൽ.എ. ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെതുടർന്ന് ലിന്റോ ജോസഫ് രാജിവച്ച ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

Post a Comment

Previous Post Next Post