തിരുവമ്പാടി:
മുൻ എം എൽ എ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി തിരുവമ്പാടി ഗവ.ഐ ടി ഐ ക്ക് പുതിയ കെട്ടിടം 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട സമുച്ചയം മൂന്ന് നിലകളിലായി നിർമ്മിക്കുകയാണ്.

 ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും. സ്ഥലത്തിൻ്റെ തരം മാറ്റൽ സംബന്ധിച്ച് കുറച്ച് കാലം വൈകിഎങ്കിലും കെട്ടിട നിർമ്മാണം ആരംഭിച്ചു. കെട്ടിട നിർമ്മാണത്തിൻ്റെ പുരോഗതി  എം എൽ എ ലിൻ്റൊ ജോസഫ് സന്ദർശിച്ച് വിലയിരുത്തി.

എം എൽ എ യോടൊപ്പം മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോളി ജോസഫ്, പി ടി അഗസ്റ്റിൻ പാർട്ടി ലോക്കൽ സെക്രട്ടറിമാരായ, കെ എസ് സുനിൽഖാൻ, സജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗം കെ എം മുഹമ്മദാലി, പി.ജെ ജിബിൻ, അജയ് കെ സി, റോയി തോമസ് തുടങ്ങിയവർ അനുഗമിച്ചു.

Post a Comment

أحدث أقدم