ചെറുവാടി:
തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് ചെറുവാടി യുദ്ധത്തിന്റെ നൂറാം വാർഷികത്തിടനുബന്ധിച്ഛ് നടത്തിയ 'സ്വയാഭിമാൻ ദിൻ' സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു.
1921 നവംബർ 12 ന് നടന്ന പോരാട്ടത്തിന് ഒരു നൂറ്റാണ്ട്
തികയുന്ന അതെ ദിവസം തന്നെ
നടന്ന ചടങ്ങ് ജനപങ്കാളിത്തം
കൊണ്ടും അതിഥികളുടെ സാനിധ്യം കൊണ്ടും ശ്രദ്ദേയമായി. പ്രസിഡണ്ട് വി.പി.എ ജലീൽ അധ്യക്ഷത വഹിച്ചു.
അബ്ദുസമദ് പൂക്കോട്ടൂർ, മുജീബ് കാടേരി , ഡോ . എം.എ അജ്മൽ മുഈൻ എന്നിവർ സംസാരിച്ചു.
കെ. ടി.മുഹമ്മദ് മൗലവി രചിച്ച ചെറുവാടി ഖിലാഫത്ത് പടപാട്ട് സൽമാനുൽ ഫാരിസ് ചെറുവാടി
അവതരിപ്പിച്ചു.
പി.ജി.മുഹമ്മദ്, സി.എ.മുഹമ്മദ്, യൂനുസ് മാസ്റ്റർ, മജീദ് പുതുക്കുടി, എം.ടി.സൈദ് ഫസൽ, കെ.പി.അബ്ദുറഹ്മാൻ, എൻ.കെ.അഷ്റഫ്, എസ്.എ.നാസർ, എം.എ.അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത്, ശാബൂസ് അഹമ്മദ്, നിസാം കാരശ്ശേരി, ഷിയാസ് ഇല്ലിക്കൽ, അറഫി കാട്ടിപരുത്തി, നൗഫൽ പുതുക്കുടി, മുനീർ തേക്കുംകുറ്റി, എ.കെ.റാഫി, എം.കെ.യാസർ, ഫസൽ കൊടിയത്തൂർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ശംസീർ പോത്താറ്റിൽ സ്വാഗതവും കെ.വി.നിയാസ് നന്ദിയും പറഞ്ഞു.
Post a Comment