കോടഞ്ചേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന പിഡബ്ല്യുഡി റോഡുകളായ കൈതപ്പൊയിൽ കോടഞ്ചേരി തമ്പലമണ്ണ അഗസ്ത്യമുഴി റോഡ്, ഈങ്ങാപ്പുഴ കുപ്പായകോട് കണ്ണോത്ത് റോഡ്, കൂടത്തായി മൈക്കാവ് കോടഞ്ചേരി റോഡ്, നെല്ലിപ്പൊയിൽ മഞ്ഞുവയൽ പുല്ലൂരാംപാറ റോഡ് എന്നീ റോഡുകളിലെ നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും, പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും ആയുള്ള ഒത്തുകളിയിലും അഴിമതിയിലും പ്രതിഷേധിച്ച് കൊണ്ടും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ ഏകദിന ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന സത്യാഗ്രഹസമരം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു.

കോടഞ്ചേരിയിൽ ജനപ്രതിനിധികൾ ഏറ്റെടുത്തിരിക്കുന്ന ജനകീയപ്രശ്നങ്ങൾ വിജയം കാണുന്നതുവരെ വരെയുള്ള പോരാട്ടത്തിന് കോഴിക്കോട് ജില്ല യുഡിഎഫിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു.

മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സി കെ കാസിം മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫിനെ കാലത്ത് കൊണ്ടെന്ന് വികസനങ്ങൾ അല്ലാതെ മറ്റൊരു വികസനവും എൽഡിഎഫ് എംഎൽഎമാർക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നും എല്ലാം കടലാസിൽ മാത്രം ആണെന്നും അഴിമതി നടത്താനുള്ള ഒരു ഉപാധിയായി മാത്രമാണ് അവർ ഇതിനെ കാണുന്നതെന്നും മുഖ്യ പ്രഭാഷണത്തിൽ സി കെ കാസിം ഓർമ്മപ്പെടുത്തി.


കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ ടി രാജു സമര പ്രഖ്യാപനം നടത്തി.

സത്യാഗ്രഹ സമരത്തിൻറെ സമാപനസമ്മേളനം
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യതു.

എൽഡിഎഫ് സർക്കാർ കിഫിയേ അഴിമതി നടത്തുവാനുളള പൊതു പരീക്ഷണശാലയാണ് ഉപയോഗിക്കുന്നതെന്നും പുതിയ പുതിയ അഴിമതികൾ ഗവേഷണം നടത്തുന്ന പണിയാണ് എൽഡിഎഫിന് എന്നും മന്ത്രിയും എംഎൽഎയും അഴിമതിയ്ക്ക് വിഹിതം പറ്റി കരാറുകാരുടെ തോന്നിവാസങ്ങൾ കൂട്ടുനിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി കെ ഹുസൈൻ കുട്ടി, മഞ്ജുഷ് മാത്യൂസ്, മേഴ്സി പുളിക്കാട്ടിൽ, ബാബു പൈക്കാട്ടിൽ, ഹബീബ് തമ്പി, ബോസ് ജേക്കബ്, വി ഡി ജോസഫ്, സി എം തോമസ്, ആനി ജോൺ ,രാജേഷ് മാസ്റ്റർ, അംബിക മംഗലത്ത്,അന്നമ്മ മാത്യു, ജോസ് പൈകയിൽ കെഎസ്‌യു സെക്രട്ടറിമാരായ മുഹമ്മദ് ദിശാൽ, ജാസിൽ, ഷഹീർ എരഞ്ഞേണ, ഷിജോ തൈക്കൽ തുടങ്ങി നിരവധി പ്രമുഖർ ഉപവാസ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട് മല, യുഡിഎഫ് നേതാക്കളായ ജോർജ്ജ് മച്ചുഴിയിൽ ,കെഎം ബഷീർ , അബൂബക്കർ മൗലവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ സിബി ചിരണ്ടായത്ത് , തമ്പി പറകണ്ടത്തിൽ, അന്നക്കുട്ടി ദേവസ്യ, വാസുദേവൻ ഞാറ്റുകാലായിൽ, വിൻസെൻറ് വടക്കേമുറി ,സേവ്യർ കിഴക്കരട് , ചിന്ന അശോകൻ , സിനീഷ് കുമാർ സായി , ബിജു ഓത്തിക്കൽ, സിജോ കാരികൊമ്പിൽ , ലൈജു അരീപ്പറമ്പിൽ, ഫ്രാൻസിസ് മുണ്ടിട്ടിൽ എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.


വൈകിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിക്കും മറ്റു ജനപ്രതിനിധികൾക്കും നാരങ്ങാനീര് നൽകി കൊണ്ട് നിജേഷ് അരവിന്ദ് സത്യാഗ്രഹ സമരം അവസാനിപ്പിച്ചു .

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
റോയി കുന്നപ്പള്ളി സത്യാഗ്രഹ സമരത്തിന് സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആൽവിൻ ഊന്നുകല്ലേൽ നന്ദിയും രേഖപ്പെടുത്തി,

ദേശീയ ഗാനത്തോടുകൂടി സമരപരിപാടി അവസാനിപ്പിച്ചു.





Post a Comment

Previous Post Next Post