തിരുവമ്പാടി: ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷിക പൊതുയോഗം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സൊസൈറ്റി രക്ഷധികാരി കെ എൻ എസ് മൗലവി സ്വാഗതം ആശംസിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെഴ്‌സി പുളിക്കാട്ട് അധ്യക്ഷതവഹിച്ചു.
ഏഴാം വാർഡ് മെമ്പർ ഷൈനി ബെന്നി ,എട്ടാം വാർഡ് മെമ്പർ അപ്പു കോട്ടയിൽ, ലിസ പൈൻ ആൻഡ് പാലിയേറ്റിവ് പ്രസിഡന്റ് മാത്യു കൊച്ചുകൈപേൽ, സൊസൈറ്റി രക്ഷാധികാരി ജോസ് സക്കറിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2021-2022 വർഷത്തെ ഭാരവാഹികൾ ആയി ലിബി ചാക്കോ മടുക്കികാട് പ്രസിഡന്റ് ആയും, റംഷാദ് ചെറുക്കാട്ടിൽ സെക്രട്ടറിആയും ,മിനി ജിമ്മി പുന്നമ്മൂട്ടിൽ ട്രെഷറർ ആയും 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു.
യോഗത്തിൽ സൊസൈറ്റി ട്രെഷറർ അരുൺ നന്ദി അറിയിച്ചു
إرسال تعليق