തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ അങ്കണത്തിൽ സ്കൂൾ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ നട്ടുവളർത്തിയ കരനെല്ലിന്റെ കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി മാറി.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാകളും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ കരനെൽ വിത്താണ് കൃഷിഭവന്റെ സഹകരണത്തോടെ നട്ടുവളർത്തിയത്. കർഷക വേഷമണിഞ്ഞ വിദ്യാർഥികൾ കൊയ്ത്തുപാട്ടുകൾ പാടി കൊയ്ത്തുത്സവത്തിന് പകിട്ടേകി.
വിദ്യാർഥികളിൽ കാർഷിക താൽപര്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ കഴിഞ്ഞ വർഷവും കരനെൽകൃഷി ചെയ്തിരുന്നു. ബഹുഭൂരിപക്ഷം വിദ്യാർഥികളും വളരെ അടുത്തു നിന്ന് കരനെൽകൃഷി കാണുന്നത് ആദ്യമായിട്ടാണ്.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും ചേർന്നു നടത്തുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിക്ക് മികച്ച മാതൃകയാണ് ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ കാഴ്ച വെച്ചിരിക്കുന്നതെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.
സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും ചേനയും പച്ചകറികളുമൊക്കെ വിളയിച്ച വിദ്യാലയത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എം ബേബി, രാജു അമ്പലത്തിങ്കൽ, കെ ഡി ആന്റണി, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പിടി എ ഭാരവാഹികളായ വി എസ് ജോബിൻ , ജയ ഷിമിറ്റ് , അധ്യാപക പ്രതിനിധി എബി ദേവസ്യ, സ്കൂൾ ലീഡർ ദിവിജ അൽഫോൻസ ഹെന, എന്നിവർ പ്രസംഗിച്ചു.
പിടി എ ഭാരവാഹികളായ ജെസ്റ്റിൻ പോൾ, ആലിസ് വി തോമസ്, സിസ്റ്റർ ഷൈനിമാത്യു, എൻ ജെ ദീപ , എം ഷീജ,വി ആർ സൗമ്യ / സുമിനി സിബി, സജിത രാജേഷ്, സ്വപ്ന ഷനിൽ, വിദ്യാർഥികളായ എൽട്ടൺ സാബു , വി ആർ സനു , സൽമാൻ ഫാരിസ്, സിൽവിയ സണ്ണി നന്ദന ബിജു, സോബിൻ സോജൻ എന്നിവർ നേതൃത്വം നൽകി.
Post a Comment