കോടഞ്ചേരി: നെല്ലിപ്പൊയിൽ പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ സോഫ്റ്റ് ബേസ് ബോൾ ദേശീയ സീനിയർ ടീമിൽ ഇടം നേടി.
നവംബർ 23,24,25 തീയതികളിൽ നേപ്പാളിലെ പെക്ര സ്റ്റേഡിയത്തിൽ നടക്കുന്ന 2021/ 22 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എബി ഉൾപ്പെടുന്ന ഇന്ത്യൻ ടീം ഈ മാസം 19ന് യാത്ര തിരിക്കുന്നു.
എബി ഷൂട്ടിംഗ് ബോൾ മുൻ കേരള ടീം അംഗവുമാണ്.
നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നപ്പോൾ ദീർഘദൂര ഓട്ടമത്സരങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
കൈതപ്പൊയിൽ ലിസ്സ കോളേജ് മൂന്നാംവർഷ BSC കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.
സെബാസ്റ്റ്യൻ,സെൽബി മാതാപിതാക്കളാണ്.
ആർലിൻ, അനിജ എന്നിവർ സഹോദരിമാരാണ്.
Post a Comment