പുതുപ്പാടി : അടിവാരം ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽ ഡി എഫിൽ നിന്ന് യു ഡി എഫ്  തിരിച്ചുപിടിച്ചു.

 മത്സരിച്ച മുഴുവൻ സീറ്റുകളിലും യു ഡി എഫ് വിജയിച്ചു.

സംഘം പ്രസിഡന്റായി, ബാബു പെരിയംപുറത്ത്  , വൈസ് പ്രസിഡന്റായി ആയിശ പുളിക്കലിനെയും തിരഞ്ഞെടുത്തു. 
സി എം ജോസഫ് , മൂസ എൻ വി , വി എം. വക്കച്ചൻ , സജി .എം ജെ , കെ കെ .ശാന്ത, സൽമ കാദർ, പുലയൻ വട്ടച്ചിറ എന്നിവരാണ് മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ .

അടിവാരം ടൗണിൽ ആഹ്ലാദ  പ്രകടനവും അനുമോദന യോഗവും നടത്തി. 
യോഗത്തിൽ പട്ടരാട്ട് ബാബു അദ്ധ്യക്ഷം വഹിച്ചു. 
ബിജു താന്നിക്കാക്കുഴി, സണ്ണി കാപ്പാട്ട്മല, ഒതയോത്ത് അഷ്റഫ്, സന്തേഷ് മാളിയേക്കൽ, വിൻസന്റ് വടക്കേ മുറിയിൽ, ജോസ്  പെരുമ്പള്ളി, ജിജി എലിവാലുങ്കൽ, ഷിജു കൈതകുളം, ബിനു പാലത്തറ, പി കെ സുകുമാരൻ , ശംസീർ പോത്താറ്റിൽ, ഇ കെ.വിജയൻ ,ഷംസു  കുനിയിൽ, ഷാഫി, ബിജു ചേരപ്പനാട്, വളഞ്ഞ പാറ, വർഗ്ഗീസ് പുത്തൻപുരക്കൽ, കുമാരൻ കരിമ്പിൽ, തോമസ്, കെ എം. പൗലോസ്, ജാസിൽ പെരുംപള്ളി, രാജു പുലിയാളുങ്കൽ, വി കെ. താജു , സിന്ധു ജോയി, നജ്മുനിസ  എന്നിവർ പ്രസംഗിച്ചു.



അടിവാരം ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  ബാബു കുര്യാക്കോസ് പെരിയപുറത്ത്.

Post a Comment

Previous Post Next Post