കൊടിയത്തൂർ:
പുതിയ വിദ്യാർത്ഥികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ നടത്തിയത്. ഒന്നര വർഷത്തിന് ശേഷം സ്കുളുകളിലെത്തിയ വിദ്യാർത്ഥികളെ
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്.
സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികളും മധുരം നൽകി പുതിയ വിദ്യാർത്ഥികളെ വരവേറ്റു.
തുടർന്ന് ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു.
പ്രവേശനോത്സവ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്.വി.ഷംലൂത്ത് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻ്ററി പ്രിൻസിപ്പൾ എം.എസ് ബിജു അധ്യക്ഷത വഹിച്ചു.
ഇ.എം ഇ എ അഡ്മിനിസ്ട്രേറ്റർ ഡോ. എം പി അബ്ദുല്ല മുഖ്യാഥിതിയായി.
പ്രധാനാദ്ധ്യാപകൻ ജി. സുധീർകെ മറിയക്കുട്ടി,
സജി വി തോമസ്,ഇ.ടി മജീദ്,
നവാസ് കെ.കെ, സലിംകൊളായി, കെ.കെ അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق