കോട്ടയം: ട്വന്റിഫോർ ടി വി ചാനൽ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്ത് (32) നിര്യാതനായി.

തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യമ രംഗത്ത് സജീവമാണ്.

ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. 

വ്യത്യസ്തമായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദിൽജിത്ത് ശ്രദ്ധേയനായിരുന്നു.

ഭാര്യ പ്രസീത. 

മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സംസ്‌കാരം പിന്നീട്.

Post a Comment

Previous Post Next Post