ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്ക് സൗജന്യമായി രണ്ടു ലക്ഷം പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.
മുളക്,വെണ്ട,വഴുതന,തക്കാളി,പയർ എന്നിവയുടെ ഗുണമേന്മയുള്ള തൈകൾ വാർഡുകൾ കേന്ദ്രീകരിച്ചാണ് വിതരണം പൂർത്തിയാക്കിയത്.
പതിമൂന്നാം വാർഡിലെ കണിയാർ കണ്ടത്തിൽ പഞ്ചായത്ത് തല ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
കൃഷി ഓഫീസർ പി.പി.രാജി പദ്ധതി വിശദീകരിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,സീനത്ത് തട്ടാഞ്ചേരി,ഭാരതീയ പ്രകൃതി കൃഷി പദ്ധതി ബ്ലോക്ക് തല റിസോഴ്സ് പേഴ്സൺ പി.വി.സ്വാദിഖ് എന്നിവർ സംസാരിച്ചു.
കാർഷിക മേഖലയിൽ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തയ്യാറാക്കിയ മറ്റൊരു പ്രോജക്റ്റായ തെങ്ങിന് വളം വിതരണവും ഓമശ്ശേരിയിൽ പൂർത്തീകരിച്ചു.
പത്ത് ലക്ഷം രൂപ ചെലവിട്ട് ആയിരം തെങ്ങ് കർഷർക്ക് രാസ-ജൈവ വളങ്ങളാണ് വിതരണം ചെയ്തത്.
Post a Comment