കൂടരഞ്ഞി: കുളിരാമുട്ടി ഉറുമിയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
വല്ലാത്തയ്പറ പുറമടത്തിൽ സുബൈറിൻ്റെ മകൻ ഹാഷിം (26) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന കരക്കുറ്റി തൊട്ടിയിൽ റഫീഖിൻ്റെ മകൻ മുഹമ്മദ് ജുനൈസിനെ ഗുരുതര പരിക്കുകളൊടെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂവാറൻതോടുള്ള ബന്ധു വീട്ടിൽ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവർ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാഷിമിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
സൗദയാണ് മരിച്ച ഹാഷിമിൻ്റെ മാതാവ്
സഹോദരങ്ങൾ: ഷൈജൻ,നൗഫൽ
إرسال تعليق