ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉൽഘാടനവും ഉപഹാര സമർപ്പണവും ഉജ്ജ്വലമായി.ഓമശ്ശേരി ഐ.ഡബ്ലിയു.ടി ഹാളിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.ചടങ്ങ് ഉൽഘാടനം ചെയ്തു.സാഹിത്യകാരിയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ പി.വൽസല ടീച്ചർ മുഖ്യാതിഥിയായിരുന്നു.
സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കണമെന്നും സമൂഹത്തിൽ സൗഹൃദ സദസ്സുകൾ അനിവാര്യമാണെന്നും അവർ പറഞ്ഞു.
വായനാ ദിനത്തോടനുബന്ധിച്ച് ഭരണസമിതി നടത്തിയ 'കൊറോണ വൈറസിനൊരു കത്ത്'മൽസരത്തിൽ ജേതാക്കളായവർക്ക് ചടങ്ങിൽ വെച്ച് പി.വൽസല ടീച്ചർ ഉപഹാരം സമർപ്പിച്ചു.എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി,സീനിയർ എന്നീ അഞ്ച് വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 14 ജേതാക്കൾക്കാണ് ഉപഹാരങ്ങൾ നൽകിയത്.പി.ഫാത്വിമ റുഷ്ദ വെളിമണ്ണ,എസ്.ആർ.നീരജ്,അനന്ദു ഷാനിവ്(എൽ.പി),സ്നേഹ സെബാസ്റ്റ്യൻ,ടി.ടി.അനന്യ,കെ.പി.ഖദീജ റിൻഷ(യു.പി),സി.ടി.ദേവനന്ദ,സി.വി.ആയിഷ ഫിദ അമ്പലക്കണ്ടി,ശ്രീ ഹർഷ സൂര്യ(എച്ച്.എസ്),പി.സി.നഫീസ പൊന്നഞ്ചാലിൽ,സി.അനഘ ചെർപ്പുള്ള്യേരി(എച്ച്.എസ്.എസ്),എ.എം.ഫർസാന ഫുആദ്,ഇ.നാജിയ വഫിയ്യ അമ്പലക്കണ്ടി,ആർ.കെ.ഹാജറ കൊളത്തക്കര(സീനിയർ) എന്നിവർ ഉപഹാരങ്ങൾ ഏറ്റു വാങ്ങി.
ജന പ്രതിനിധികളുടെ നേതൃത്വത്തിൽ ഏകദിന പരാതി തീർപ്പാക്കൽ,സൗജന്യ മെഡിക്കൽ ക്യാമ്പുകൾ,ടൂർണ്ണമെന്റുകൾ,ഭിന്ന ശേഷി കലോൽസവം,ഭിന്ന ശേഷി സൗഹൃദ ഫ്രണ്ട് ഓഫീസ്,സമ്പൂർണ്ണ തെരുവ് വിളക്ക് പദ്ധതി,ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം,കാർഷിക വിപണന മേള എന്നീ പരിപാടികളോടെയാണ് ഒന്നാം വാർഷികം ആഘോഷിക്കുന്നത്.2022 ഫെബ്രുവരി 28 ന് പരിപാടികൾ സമാപിക്കും.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി വിജയികളെ പരിചയപ്പെടുത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര വാർഷികാഘോഷ പരിപാടികൾ വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്ണൻ,സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ജേതാവ് ഡോ:എം.പി.വാസു മാസ്റ്റർ,പഞ്ചായത്ത് മെമ്പർമാരായ എം.ഷീജ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,വിവിധ സംഘടനാ പ്രതിനിധികളായ കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,സി.കെ.റസാഖ് മാസ്റ്റർ,ഒ.എം.ശ്രീനിവാസൻ നായർ,അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധു സൂദനൻ,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ വി.എം.രമാ ദേവി,സി.ഡി.എസ്.ചെയർപേഴ്സൺ എ.കെ.തങ്കമണി എന്നിവർ സംസാരിച്ചു.പി.വൽസല ടീച്ചർക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഉപഹാരം ഡോ:എം.കെ.മുനീർ എം.എൽ.എ.സമ്മാനിച്ചു.യുവ എഴുത്തുകാരനും മണാശ്ശേരി എം.എ.എം.ഒ.കോളജിലെ ബിരുദ വിദ്യാർത്ഥിയുമായ കൈവേലിമുക്ക് സ്വദേശി മുനവ്വർ മൂത്തേടത്ത് എഴുതിയ 272 പേജുള്ള 'മഞ്ഞപ്പൂക്കൾ' നോവൽ പി.വൽസല ടീച്ചർക്കും ഡോ:മുനീറിനും രചയിതാവ് കൈമാറി.
Post a Comment