അടിവാരം : വള്ളിയാട് മഹല്ല് ഖാസിയായി സയ്യിദ്
മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ചുമതലയേറ്റു.

അന്തരിച്ച വാവാട് കുഞ്ഞിക്കോയ മുസ്ലിയാരുടെ നിര്യാണത്തെത്തുടർന്നാണ് പുതിയ ഖാസിയെതിരഞ്ഞെടുത്തത്. 
ചടങ്ങിൽ മഹല്ല് പ്രസിഡണ്ട്, എൻ,വി,മൂസ അധ്യക്ഷത വഹിച്ചു .
മഹല്ല് ഭാരവാഹികളായ നെല്ലിക്കൽ അബൂബക്കർ, പുളിക്കൽ മൂസ ഹാജി സ്ഥാന വസ്ത്രം അണിയിച്ചു.

 ചെറുവത്ത് മജീദ്  ഉപഹാര സമർപ്പണം നടത്തി.
സ്വലിഹ് നിസാമി എളേറ്റിൽ , ഉവൈസ് വാഫി(അടിവാരം ഖത്തിബ് ),മജീദ് ദാരിമി ചളിക്കോട് ,പി ടി അസ്സൻ കുട്ടി ഹാജി ,അബൂബക്കർ ബാഖവി ,അബ്ദുറസാഖ് സൈനി  പ്രസംഗിച്ചു.

മഹല്ലിലെ ഏറ്റവും പ്രായം കൂടിയവരെയും ഖുർആൻ  മനപ്പാഠമാക്കിയവരെയും തങ്ങൾ ആദരിച്ചു.  ഒതയോത്ത് അഷ്റഫ് സ്വാഗതവും പഞ്ചിളി അബ്ദുള്ള നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post