കോടഞ്ചേരി:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 ആം ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.
പാർട്ടി പതാക വന്ദനം, ദേശഭക്തി ഗാനം ആലാപനം, സർവ്വമത പ്രാർത്ഥന നടത്തി.
കെപിസിസി ആഹ്വാനപ്രകാരം ബൂത്തിൽ നിന്നും10 പ്രവർത്തകർ 137 രൂപ ജന്മദിന സമ്മാനമായി കെപിസിസിക്ക് അയച്ചുകൊടുക്കുന്ന ചലഞ്ചും ജന്മദിന സമ്മേളനവും ഐഎൻടിയുസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ എം പൗലോസ് ഉദ്ഘാടനം ചെയ്തു. ജന്മദിന പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ മുഖ്യപ്രഭാഷണം നടത്തി.
ആന്റണി നീർവേലി, അന്നക്കുട്ടി ദേവസ്യ, വിൻസെന്റ് വടക്കേ മുറിയിൽ,ജോബി ജോസഫ്, ടോമി ഇല്ലിമൂട്ടിൽ, ജോബി ഇലന്തൂർ, ചിന്ന അശോകൻ, സേവർ കുന്നത്തേട്ട് , വാസുദേവൻ ഞാറ്റു കാലായിൽ, സേവ്യർ കിഴക്കേ കുന്നേൽ, ലൈജു അരീപ്പറമ്പിൽ, ജോസഫ് അല വേലി, എന്നിവർ, പ്രസംഗിച്ചു.
Post a Comment