ഉള്ളിയേരി : ഏഴുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു.

എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്.

വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള  വീടിനു സമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്.

വീടിനു സമീപത്ത് കളിച്ച ശേഷം ഇളയ സഹോദരനോടൊപ്പം കാല്‍ കഴുകുന്നതിനായി എത്തിയപ്പോള്‍  വെള്ളക്കെട്ടില്‍ വഴുതി  വീഴുകയായിരുന്നുവെന്ന്  ബന്ധുക്കള്‍ പറഞ്ഞു.

ഉടന്‍ തന്നെ മൊടക്കല്ലൂര്‍  മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

കക്കഞ്ചേരി മര്‍ക്കസ് പബ്ലിക് സ്‌കൂളിലാണ് നസീഫ് അന്‍വര്‍ പഠിക്കുന്നത്.


Post a Comment

Previous Post Next Post