ഓമശ്ശേരി:പട്ടിക ജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി കട്ടിലുകൾ വിതരണം ചെയ്തു.
2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷത്തി എൻപത്തയ്യായിരം (1,85000) രൂപ ചെലവഴിച്ചാണ് 43 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തത്.വിവിധ വർഡുകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,സ്ഥിരം സമിതി അദ്ധ്യക്ഷരായ യൂനുസ് അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധു സൂദനൻ,സി.ഡി.എസ്.ചെയർപേഴ്സൺ എ.കെ.തങ്കമണി സംസാരിച്ചു.
Post a Comment