ഓമശ്ശേരി:അൽ ജാമിഅ അൽ ഹനീഫിയ്യ അൽ റബ്ബാനിയ്യയുടെ കീഴിൽ ആലിൻതറയിൽ പ്രവർത്തിക്കുന്ന മർകസ് ഉമറുൽ ഫാറൂഖ് ഇസ്‌ലാമിക് ആന്റ് ആർട്സ് കോളജിൽ ചതുർ ദിന 'ജൽവ' ആർട്സ് ഫെസ്റ്റിന് തുടക്കമായി.വിവിധ ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളും വ്യത്യസ്ത പരിപാടികളും വ്യാഴാഴ്ച സമാപിക്കും.
വിവിധ ഭാഷകളിലുള്ള പ്രസംഗം,പരിഭാഷ,എഴുത്ത്,സെമിനാർ,ടീച്ചിംഗ് പ്രാക്ടീസ്,ഡിജിറ്റൽ ക്വിസ്,ഖവാലി,ബുർദ,സിമ്പോസിയം,പദപ്പയറ്റ്,ഡിബേറ്റ് തുടങ്ങിയ പരിപാടികൾ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.
നൂറു ത്വലബ സ്റ്റുഡൻസ് അസംബ്ലിയുടെ നേതൃത്വത്തിലാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് നടക്കുന്നത്.
ജൽവ ഫെസ്റ്റ് ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പ്രൻസിപ്പൽ അബ്ദുൽ വാഹിദ് വാഫി തിരൂർ അദ്ധ്യക്ഷത വഹിച്ചു.കെ.സി.അബ്ദുല്ല ബാവ ഖിറാഅ തത് അവതരിപ്പിച്ചു.അലി ബാലുശ്ശേരി,ഉസ്സാം എന്നിവർ സ്വാഗത ഗാനം ആലപിച്ചു.തടായിൽ മുഹമ്മദ് ഹാജി,അബ്ദുൽ അസീസ് റബ്ബാനി കളൻ തോട്,ഹാഫിള് ടി.സി.ഉമർ ഹബീബുല്ലാഹ് വാഫി,മുഹ് യുദ്ദീൻ കുട്ടി ബാഖവി എടവണ്ണപ്പാറ,ബാസിത്ത് റബ്ബാനി വാഴിയൂർ,സ്വിദ്ദീഖ് വാഫി ആലിൻതറ,ഷാഫി ഹുദവി ചീക്കോട്,സഹദ് വാഫി പാങ്ങ്,ഫസൽ ഹുദവി കാരത്തൂർ,റഹീം വാഫി തളിപ്പറമ്പ്,നസ്‌റുദ്ദീൻ ആനക്കര,ബസ്താമി വാഫി വള്ളുവമ്പറം,സിയാദ് വാഫി ചൊപ്പുറങ്ങാടി,സൽമാൻ ബാഖവി ഹൈത്തമി വാഴക്കാട്,സഫീർ ഹുദവി പട്ടാമ്പി സംസാരിച്ചു.
ശമീൽ ബാബു സ്വാഗതവും സകരിയ്യ വയനാട് നന്ദിയും പറഞ്ഞു.
Post a Comment