കൂമ്പാറ : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി & യു.പി സ്കൂളിൽ ശുദ്ധജല മത്സ്യകൃഷി ആരംഭിച്ചു. വിദ്യാലയത്തോട് ചേർന്നുള്ള കുളത്തിലാണ് കൃഷി ആരംഭിച്ചത്.
വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരുമാണ് മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുകയും പരിപാലിക്കുകയും ചെയ്യുന്നത്. തിരുവമ്പാടി എം. എൽ. എ ലിന്റോ ജോസഫ് മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു.
എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്കരിച്ച 'ഒപ്പത്തിനൊപ്പം' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ പി. ടി. എ പ്രസിഡന്റുമാരായ വിത്സൻ പുല്ലുവേലിൽ, സാബു കരോട്ടേൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ബൈജു എമ്മാനുവൽ, ബിൻസ്. പി. ജോൺ, സി. ഷാന്റി കെ. ജെ, റസീന.എം, ബോബി ജോസഫ്, നവ്യശ്രീ. ബി, ഒലീവിയ ജോസഫ്, രാജു ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment