തിരുവനന്തപുരം:
ബി.എസ്സ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

 അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി ഡിസംബര്‍ ആറിനകം നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കണം. 
ഓണ്‍ലൈനായും ഫീസ് ഒടുക്കാം. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യണം. 

ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതുമല്ല. 
ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. മൂന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷന്‍ പുനഃക്രമീകരണം ഡിസബര്‍ 7 മുതല്‍ ഡിസംബര്‍ 9 അഞ്ചു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363,64.

Post a Comment

Previous Post Next Post